പി.വി.അബ്ദുൾ വഹാബ് എംപിയുടെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി
1539213
Thursday, April 3, 2025 5:36 AM IST
നിലന്പൂർ:പി.വി.അബ്ദുൾ വഹാബ് എംപിയുടെ നിലന്പൂരിലെ വസതിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.
വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന പ്രതിപക്ഷ എംപിമാരുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആർ. രശ്മിൽനാഥ് ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. അശോക് കുമാർ, സി.കെ.കുഞ്ഞുമുഹമ്മദ്, ഗീതാകുമാരി, വിനീഷ്, രാജൻ എടവണ്ണ, ബിജു എം. സാമുവൽ, സണ്ണി മുത്തൂറ്റ്, കെ.കെ.പ്രമേഷ്, ടി. വിനീഷ്, ജിജി ഗിരിഷ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് വഹാബിന്റെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു.