ലഹരി വിരുദ്ധ ജാഗ്രത സമിതി
1539205
Thursday, April 3, 2025 5:32 AM IST
മലപ്പുറം : സംസ്ഥാന യുവജന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മങ്കട പള്ളിപ്പുറം മുണ്ടയിൽപ്പടി കലാസമിതി വായനശാല, യുവക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ചു.
ഇതിന്റെ ഭാഗമായി ഫിലിം പ്രദർശനം നടന്നു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾമാജി ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വി.പി. മണികണ്ഠൻ ചൊല്ലിക്കൊടുത്തു.
വാർഡ് മെംബർ വി.പി. ബുഷ്റാബി, ടി.എൻ. മോഹനൻ, കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരെ മലപ്പുറം അസിസ്റ്റന്റ്എക്സൈസ് ഇൻസ്പെക്ടർ കെ. മനോജ്കുമാർ ബോധവത്ക്കരണം നടത്തി. വായനശാല സെക്രട്ടറി എൻ. ബാബുരാജൻ സ്വാഗതവും യു. സുദർശനൻ നന്ദിയും പറഞ്ഞു.