ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു വെള്ളി
1539207
Thursday, April 3, 2025 5:32 AM IST
അങ്ങാടിപ്പുറം: ഹരിയാനയിലെ ഭിവാനി കലിംഗ ശ്രീബാലാജി സീനിയർ സ്കൂൾ സ്റ്റേഡിയത്തിൽ സമാപിച്ച മൂന്നാമത് ദേശീയ സബ് ജൂണിയർ ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ (ആണ്) ചാന്പ്യൻഷിപ്പിൽ കേരളത്തിനു വെള്ളി മെഡൽ. ഫൈനലിൽ കേരളം രാജസ്ഥാനോടു പൊരുതിത്തോറ്റു. സ്കോർ: 7 - 10.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും മരിയൻ സ്പോർട്സ് അക്കാഡമി താരങ്ങളുമായ ആൽഡ്രിൻ ബെന്നി (ക്യാപ്റ്റൻ), കെ.അർജുൻ, ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ സി.ആദർശ് എന്നിവർ മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിനായി ജഴ്സിയണിഞ്ഞു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ കെ.എസ്.സിബിയാണ് കേരള ടീം പരിശീലകൻ.