ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലനം തുടങ്ങി
1539203
Thursday, April 3, 2025 5:32 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പരിശീലനം മലപ്പുറത്താണ് നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽഒമാരുടെ ട്രെയിനിംഗിന് നേതൃത്വം നൽകുന്നത്.
പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എം. സുനീറ തുടങ്ങിയവർ സംബന്ധിച്ചു.
അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്
മലപ്പുറം: നിലന്പൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്് രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. പോളിംഗ് സ്റ്റേഷൻ പുന:ക്രമീകരണ പ്രൊപ്പോസലുകൾ വിശകലനം ചെയ്യുന്നതിനായാണ് യോഗം.
യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.