മാർത്തോമ കോളജ് പ്രിൻസിപ്പൽ വിരമിച്ചു
1539211
Thursday, April 3, 2025 5:32 AM IST
നിലന്പൂർ: ചുങ്കത്തറ മാർത്തോമ കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് തോമസ് വിരമിച്ചു. 30 വർഷമായി മാർത്തോമ കോളജിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കോഴിക്കോട് സർവകലാശാല യുജി പഠന ബോർഡ് ചെയർമാൻ, പിജി പഠന ബോർഡംഗം, അക്കാഡമിക് കൗണ്‍സിൽ അംഗം, നാക് (എൻഎഎസി) പിയർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
കൊമേഴ്സിൽ റിസേർച്ച് ഗൈഡായ ഇദ്ദേഹം കോളജിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്താൽ കോളജിൽ വിവിധ പ്രൊജക്ടുകൾ നടപ്പാക്കി. ചുങ്കത്തറ സ്വദേശിയായ ഡോ. രാജീവ് തോമസ്കോളജിലെ പൂർവ വിദ്യാർഥി കൂടിയാണ്.