മാലിന്യനിർമാർജന സന്ദേശവുമായി വീഡിയോ ആൽബം പുറത്തിറക്കി
1539212
Thursday, April 3, 2025 5:36 AM IST
കോട്ടക്കൽ:മാലിന്യ മുക്ത നവകേരളം സന്ദേശം ഉണർത്തി കോട്ടക്കൽ നഗരസഭയും കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി തയാറാക്കിയ വീഡിയോ ആൽബം പുറത്തിറങ്ങി. പാടുന്ന പക്ഷികൾ എന്ന പേരിൽ ഇറങ്ങിയ വീഡിയോ ആൽബം തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.
സർക്കാരിന്റെ മാലിന്യ മുക്ത നവ കേരള പദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ച് സ്കൂളിൽ ന്ധസീറോ വേസ്റ്റ് പദ്ധതി നടപ്പാക്കിയിരുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് മാലിന്യ നിർമാർജന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രതിജ്ഞ, പോസ്റ്റർ രചനാമത്സരം, ബോധവത്ക്കരണ ക്ലാസുകൾ, പ്രസംഗമത്സരം, വിത്താഴം പദ്ധതി, ഗാനരചനാ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടത്തി.