സിപിഎം കാൽനട പ്രചാരണ ജാഥ
1516654
Saturday, February 22, 2025 4:48 AM IST
എടക്കര: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരേ സിപിഎം എടക്കര ഏരിയ കമ്മിറ്റി നടത്തുന്ന കാൽനട പ്രചാരണ ജാഥ ചുങ്കത്തറയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി. ശശികുമാർ, വൈസ് ക്യാപ്റ്റൻ ടി. രവീന്ദ്രൻ, ജാഥാ മാനേജർ പി. ഷെബീർ എന്നിവർ പ്രസംഗിച്ചു. ചുങ്കത്തറ, പുലിമുണ്ട, പൂക്കോട്ടുമണ്ണ, കുറുന്പലങ്കോട്, വെള്ളിമുറ്റം, പാതാർ, പനങ്കയം എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പോത്തുകല്ലിൽ ജാഥ സമാപിച്ചു.
പോത്തുകല്ലിൽ നടന്ന സമാപനം മുതിർന്ന നേതാവ് ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ.ടി. റെജി, എം. സുകുമാരൻ, എ. അനസ്, സി. ബാലകൃഷ്ണൻ, പി.വി. രാജു എന്നിവർ പ്രസംഗിച്ചു.
ജാഥ ഇന്ന് രാവിലെ മണിമൂളി, വഴിക്കടവ് പഞ്ചായത്ത് അങ്ങാടി, കബ്ലക്കല്ല്, മാമാങ്കര, ചക്കപ്പാടം, മുണ്ടപ്പൊട്ടി എന്നിവിടങ്ങൾ ചുറ്റി നാരോക്കാവിൽ സമാപിക്കും. 23ന് കാരപ്പുറം, കൽക്കുളം, താളിപ്പാടം, മരംവെട്ടിച്ചാൽ, എടക്കര, ശങ്കരങ്കുളം, പാലേമാട് ചുറ്റി പള്ളിപ്പടിയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.