ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുഴക്കാട്ടിരിയിൽ കൊയ്ത്തുത്സവം
1516642
Saturday, February 22, 2025 4:43 AM IST
പുഴക്കാട്ടിരി: വിരിപ്പു മുണ്ടകൻ സീസണിലായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ 150 ഹെക്ടർ സ്ഥലത്ത് നെൽകൃഷി സമൃദ്ധം. മങ്കട ബ്ലോക്കിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്താണിത്.
സമഗ്ര നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി വിത്തും മറ്റ് ഉത്പാദന ഉപാധികളും കൂലിച്ചെലവും ഉൾപ്പെടെ 25 ലക്ഷം രൂപയാണ് ഗ്രാമപഞ്ചയത്ത് ഓരോ വർഷവും പദ്ധതിക്കായി നീക്കിവയ്ക്കുന്നത്. നെൽകൃഷി വിസ്തൃതിയും ഉത്പാദനവും വർധിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കട്ടിലശേരി പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഖദീജാബീവി,
മെന്പർമാരയ അബ്ദുൾ അസിസ്, ചക്കച്ചൻ, നജ്മുന്നീസ, കൃഷി ഓഫീസർ ബബിത, പാടശേഖര സമിതി പ്രതിനിധികളായ ബാലകൃഷ്ണൻ, പറോട്ടിൽ അബ്ദുൾ മജീദ് തയ്യിൽ, കാരുതൊടി സമീർ കറുത്തങ്ങോടൻ, മറ്റു കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.