വൈഎസ്എൽ സീസണ്-4 സമാപിച്ചു
1515991
Thursday, February 20, 2025 5:10 AM IST
നിലന്പൂർ: ജില്ലയിലെ ഫുട്ബോൾ അക്കാഡമികളുടെ കൂട്ടായ്മയായ യൂത്ത് സോക്കർ ലീഗിന്റെ സീസണ്-4 മത്സരങ്ങൾ സമാപിച്ചു. നിലന്പൂർ മാനവേദൻ ഹൈസ്കൂൾ മൈതാനത്ത് നടന്ന ഫൈനൽ മത്സരത്തിൽ അണ്ടർ 16 വിഭാഗത്തിൽ ഇഫാ കരിങ്കല്ലത്താണി ഒന്നാം സ്ഥാനവും എൻഎൻഎംഎച്ച്എസ്എസ് ചേലേന്പ്ര രണ്ടാം സ്ഥാനവും നേടി.
അണ്ടർ 18 വിഭാഗത്തിൽ വെറൈറ്റി സാക് കൊടിഞ്ഞി ചാന്പ്യൻമാരായി. എ.സി. മിലാൻ അക്കാഡമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് വൈഎസ്എൽ ചെയർമാൻ മൊയ്തീൻകുട്ടി തിരൂർ, കണ്‍വീനർ അസ്കർ അന്പാട്ട് കൊണ്ടോട്ടി, മുക്താർ വണ്ടൂർ, സഫ്വാൻ കൊടിഞ്ഞി, വഹീദ് പെരിന്തൽമണ്ണ, സലാം നിലന്പൂർ, ലിമേഷ് പൊന്നാനി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
കഴിഞ്ഞ നാല് മാസത്തോളമായി ടൂർണമെന്റിന്റെ പ്രാഥമിക മത്സരങ്ങൾ നിലന്പൂർ മാനവേദൻ ഹൈസ്കൂൾ സ്റ്റേഡിയം, കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി നടന്നു. 20 അക്കാഡമികൾ മത്സരങ്ങളിൽ പങ്കെടുത്തു.