എഡ്യൂക്കേഷണൽ സമ്മിറ്റ്: പ്രതിഭ തെളിയിച്ച് വിദ്യാർഥി സംഘം
1516645
Saturday, February 22, 2025 4:43 AM IST
വെറ്റിലപ്പാറ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സമീപകാല മുന്നേറ്റങ്ങളെ ആസപ്ദമാക്കി പാലക്കാട് സഞ്ചോ സ്കൂളിൽ സംഘടിപ്പിച്ച സരക്സ ഇന്റർനാഷണൽ എഡ്യൂക്കേഷണൽ സമ്മിറ്റ് 2കെ25 പരിപാടിയിൽ മികവ് തെളിയിച്ച് വെറ്റിലപ്പാറ ഹോളിക്രോസ് കോണ്‍വെന്റ് സ്കൂളിലെ നാൽവർ സംഘം.
സ്കൂളിലെ ഇവാന മരിയ ജോഷി, അൽഫോൻസ ജയ്സണ്‍, ഹന്ന മിയ സെബാസ്റ്റ്യൻ, ആൻസണ്‍ ടോം സിബി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സമ്മാനം നേടി.
മാനേജർ സിസ്റ്റർ സാലിമ ജോർജ്, പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ്, സിസ്റ്റർ ജാൻസി ജോർജ്, ജിൻസ് ജിമ്മി എന്നിവർ നേതൃത്വം നൽകി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാലങ്ങളിലെ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.