‘സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണം’
1515987
Thursday, February 20, 2025 5:05 AM IST
മലപ്പുറം: പട്ടികവിഭാഗ സംവരണം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ വിധി മറികടക്കാൻ പാർലമെന്റ് അടിയന്തരമായി നിയമം കൊണ്ടുവരണമെന്ന് മലപ്പുറത്ത് ചേർന്ന പട്ടികജാതി-വർഗ സംയുക്ത സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സമിതി സംസ്ഥാന പ്രസിഡന്റ് പി.എൻ. സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മഞ്ചേരി അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പരിയാപുരം, തെയ്യൻ മുതിരമണ്ണ, ശിവദാസ് ഉള്ളാട്, സാവിത്രി തിരൂർ, എം.ടി. രാജേന്ദ്രൻ, കൃഷ്ണൻ ചെർപ്പുളശേരി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: തെയ്യൻ മുതിരമണ്ണ (രക്ഷാധികാരി), ശിവദാസ് ഉള്ളാട് (പ്രസിഡന്റ്), ചന്ദ്രൻ പരിയാപുരം (സെക്രട്ടറി), കൃഷ്ണൻ മഞ്ചേരി (ട്രഷറർ).