റംസാൻ മുന്നൊരുക്ക സംഗമം
1516653
Saturday, February 22, 2025 4:48 AM IST
മഞ്ചേരി: കുട്ടശേരി മുസ്ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ മുന്നൊരുക്ക സന്ദേശ സംഗമം സംഘടിപ്പിച്ചു. ഹസൻ ദാരിമി കുട്ടശേരി സന്ദേശ പ്രഭാഷണം നടത്തി. റംസാൻ കിറ്റ് വിതരണം, മജ്ലിസുന്നൂർ എന്നിവ നടന്നു. പി.എം.എസ്.എ. ഫസൽ തങ്ങൾ പേലേപ്പുറം കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.
അൻവർ കോയ തങ്ങൾ പേലേപ്പുറം പ്രാർഥനക്ക് നേതൃത്വം നൽകി. ഹസൻ നിസാമി തിരുത്തിയിൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ള അൻവരി മേലേതിൽ, കെ.കെ. മിസ്ബാഹ്, ഷഫീഖ് മാഹിരി എന്നിവർ മജ്ലിസുന്നൂറിനും അനീസ് മുസ്ലിയാർ, റഹീം മേലേതിൽ, അലി ഹാജി കരിക്കാരംകുണ്ട്, മുർഷിദ് കുട്ടശേരി, ഇ.ടി. ഉമർ എന്നിവർ സംഗമത്തിനും നേതൃത്വം നൽകി.