വില്ലേജ് ഓഫീസുകൾക്കു മുന്നിൽ കോണ്ഗ്രസ് ധർണ
1515988
Thursday, February 20, 2025 5:10 AM IST
എടക്കര: ഭൂനികുതി വർധനവിനെതിരേയും ജനദ്രോഹ ബജറ്റിനെതിരായും മൂത്തേടം മണ്ഡലം കർഷക കോണ്ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നത്തി. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി. രാജൻ ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് മൂത്തേടം മണ്ഡലം പ്രസിഡന്റ് ബഷീർ കോട്ടയിൽ അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി ജലിൽ, എൻ.കെ കുഞ്ഞുണ്ണി, സി.പി. കുഞ്ഞുമുഹമ്മദ്, ആന്റണി മാത്യൂ, എം. അയമു, യൂത്ത് കോണ്ഗ്രസ് നിലന്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാലു പാലാങ്കര, മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അഫ്സത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വടക്കൻ ചെറിയാപ്പു, അജു ആന്റണി, എ.കെ. ഇബ്രാഹിം, ഒൗസേഫ് ഉന്പിക്കാട്, ഹംസ കറുത്തേടത്ത്, ജെയിംസ് തെക്കേമുറി, ആന്റണി കൊളങ്ങാട്, സൽമാൻ കാറ്റാടി, ടി.എൻ. ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
കരുവാരകുണ്ട്: കരുവാരകുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ കരുവാരകുണ്ട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ധർണ നടത്തി. കാളികാവ് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ് ഉദ്ഘാടനം ചെയ്യതു. മണ്ഡലം പ്രസിഡന്റ് വി. ആബിദലി ആദ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിസാം കരുവാരകുണ്ട്, ഇംമ്തിയാസ് ബാബു, മജീദ് തയ്യിൽ, ഷൗക്കത്ത്, ജോണി കൽക്കുണ്ട്, സി.കെ അസൈനാർ, കെ. ഉസൈൻ, റഷീദ് കുട്ടത്തി, കെ.ആസിഫ്, ഫവാസ് കേരള,സൈഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.
നിലന്പൂർ: ചാലിയാർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ് അധ്യക്ഷത വഹിച്ചു.
ആനക്കയം : ആനക്കയം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രകടനവും ആനക്കയം വില്ലേജ് ഓഫീസിനു മുന്നിൽ ധർണാ സമരവും നടത്തി. മലപ്പുറം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.വി. ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ടി. അബ്ബാസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം മുൻ കോണ്ഗ്രസ് പ്രസിഡന്റ് എം.പി. സലീം ഹാജി, ആനക്കയം ഗ്രാമപഞ്ചായത്ത് മെംബർ ജോജോ മാത്യു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെംബർ മുഹ്സിനത്ത്, ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ സി.എം. സഹീർ, അബ്ദുൾ അസീസ് കിഴക്കുപറന്പ്, പോക്കർ പുതുശേരി തുടങ്ങിയവർ നേതൃത്വം നൽകി.