ചാലിയാര്‍ പുഴയോരം ശുചീകരിച്ചു
1516316
Friday, February 21, 2025 5:42 AM IST
പോത്തുകല്‍: പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ചാലിയാര്‍ പുഴയുടെ തീരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ദേശീയ ഹരിതസേന, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു. ഫാ. ഫിലിപ്പ് മാത്യു ബോധവത്കരണ സന്ദേശം നല്കി. എംപിടിഎ പ്രസിഡന്റ് ലിസി സണ്ണി പുഴ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം മറിയാമ്മ കുഞ്ഞുമോന്, പ്രധാനാധ്യാപകന് ബിജു വര്‍ഗീസ്, കെ.പി. സാലി, സി.എച്ച്. ഇഖ്ബാല്‍, സി.കെ. ബാബു, സിസ്റ്റര്‍ സിബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.