ജില്ലാ ആശുപത്രിക്ക് സീനിയര്‍ ചേമ്പര്‍ മൊബൈല്‍ ഫ്രീസര്‍ നല്‍കും
1516321
Friday, February 21, 2025 5:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നിലമ്പൂര്‍ ലിജിയന്‍ വക മൊബൈല്‍ ഫ്രീസര്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22ന് രാവിലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന് മൊബൈല്‍ ഫ്രീസര്‍ നല്‍കും.
ചൂരല്‍മല -മുണ്ടക്കൈ പ്രളയ ദുരന്തത്തില്‍ മൊബൈല്‍ ഫ്രീസറുകളുടെ കുറവ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിലമ്പൂര്‍ ജില്ലാ ആശുപതിക്ക് മൊബൈല്‍ ഫ്രീസര്‍ നല്കാന് തീരുമാനിച്ചത്. നിലമ്പൂര്‍ ഇആര്എഫിന് അടുത്ത ഭരണസമിതിയുടെ കാലയളവില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, ഗോത്രമേഖലകളില്‍ സീനിയര്‍ ചേമ്പര്‍ ഇതിനകം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 65 അംഗങ്ങളാണ് നിലമ്പൂര്‍ ലിജിയന്‍ കീഴിലുള്ളത്. 40 മുതല്‍ 80 വയസ് വരെ പ്രായമുള്ളവര്‍ നിലമ്പൂര്‍ ലിജിയന്‍ കീഴിലുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ടി.എസ്. രജനി, സെക്രട്ടറി എം. ദിലീഫ്, ഖജാന്‍ജി സജി തോമസ്, പ്രോഗ്രാം ഡയറക്ടര്‍ എം.എം. ഫിറോസ് ഖാന്, ഡയറക്ടര്‍ അന്‍വര്‍ കല്ലിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.