വെട്ടത്തൂർ "ആകാശപറവ’ സന്ദർശിച്ച് വിദ്യാർഥികൾ
1516648
Saturday, February 22, 2025 4:43 AM IST
വെട്ടത്തൂർ: പെരിന്തൽമണ്ണ അമല പാരാമെഡിക്കൽ കോളജ് വിദ്യാർഥികൾ വെട്ടത്തൂർ ആകാശപറവ സന്ദർശിച്ചു. തുടർന്ന് അന്തേവാസികളുമായി സൗഹൃദ സംഭാഷണം നടത്തി സന്തോഷം പങ്കിട്ടു.
ആകാശപറവ ഡയറക്ടർ ഫാ. ജോസ് കണ്ണന്പള്ളി വിദ്യാർഥികളെ വരവേറ്റു. അമല പാരാമെഡിക്കൽ കോളജ് എക്സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് തെക്കേകൂറ്റ് അധ്യക്ഷത വഹിച്ചു. ഫാ. സാന്റോ മൂർക്കനാട്ട്, ആന്റണി തെക്കേകൂറ്റ്, കോളജ് പ്രിൻസിപ്പൽ ഫാത്തിമ ഫർഹ, കനകരാജ് എന്നിവർ പ്രസംഗിച്ചു.