അടച്ചിട്ട വീട്ടിൽ മോഷണം:പ്രതി പിടിയിൽ
1515983
Thursday, February 20, 2025 5:05 AM IST
ചങ്ങരംകുളം: പൊന്നാനി മുല്ല റോഡിൽ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. പൊന്നാനിയിൽ ഒരു മാസം മുന്‍പ് വീട്ടുകാർ പുറത്തുപോയ സമയം രാത്രിയിൽ വീടിന്റെ ഓടിളക്കി അകത്ത് കയറി അഞ്ച് പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലാണ് പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പുതിയിരുത്തിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അൻസാറാണ് പിടിയിലായത്. പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആർ.യു. അരുണ്‍, ടി. വിനോദ്, ടി.എം. വിനോദ്, ആനന്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സെബാസ്റ്റ്യൻ, പി. മനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘം യുവാവിനെ പിടികൂടിയത്.
വെളിയംകോട് ഹൈവേയിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് മൊബൈൽ ഫോണ്‍ കവർച്ച ചെയ്ത കേസിലും അൻസാർ പ്രതിയാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.