ലഹരി നാടിന്റെ നൻമയെ തകർക്കുന്നു: സാദിഖലി തങ്ങൾ
1515992
Thursday, February 20, 2025 5:10 AM IST
മലപ്പുറം: ലഹരി നാടിന്റെ നൻമയെ തകർക്കുകയാണെന്നും ഇതിനെതിരെ സമൂഹം ഒരേ മനസോടെ പ്രവർത്തിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
വളർന്നുവരുന്ന തലമുറയിലും വിദ്യാർഥികളിലും യുവാക്കളിലും പൊതുവേ സമൂഹത്തിലും പെണ്‍കുട്ടികളിൽ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി നാടിന്റെ എല്ലാവിധ നൻമകളെയും തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ലഹരി നിർമാർജന സമിതി (എൽഎൻഎസ്) യുടെ ഒൗദ്യോഗിക പതാക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർക്കിംഗ് പ്രസിഡന്റ് ഒ. കുഞ്ഞിക്കോമു അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ലഹരിവിരുദ്ധ സന്ദേശം നടത്തി. പി.വി.അബ്ദുൾ വഹാബ് എംപി,
ജനറൽ സെക്രട്ടറി പി.എം.കെ. കാഞ്ഞിയൂർ, ട്രഷറർ ലത്തീഫ് ആലുവ, ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, സാജു തോപ്പിൽ, ജമാലുദീൻ പാലക്കാട്, ഹുസൈൻ കൻമന, മജീദ് അന്പലക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.