പ്ലസ് ടു വിദ്യാർഥിക്ക് പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ്
1516641
Saturday, February 22, 2025 4:43 AM IST
പെരിന്തൽമണ്ണ: പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പോടു കൂടി ആലിപ്പറന്പ് പാറക്കണ്ണി സ്വദേശി മുഹമ്മദ് അഫ്സലിന് രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റിയായ ബംഗളുരൂ അസിം പ്രേംജി യൂണിവേഴ്സ്റ്റിയിൽ ഡിഗ്രി പ്രവേശനം ലഭിച്ചു. തന്റെ ഇഷ്ട വിഷയമായ ബിഎസ്സി ബയോളജിയിലാണ് പ്രവേശനം.
സൗദി അറേബ്യയിലെ അൽഫാനൂസ് ഇന്റർനാഷണൽ സ്കൂൾ, താഴെക്കോട് പിടിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മുഹമ്മദ് അഫ്സൽ പഠിച്ചിരുന്നത്. നിലവിൽ മലപ്പുറം മഅ്ദിൻ കാന്പസ് വിദ്യാർഥിയാണ്. തച്ചൻകുന്നൻ അബു-ജാസ്മിൻ ദന്പതിമാരുടെ മകനാണ്. ഫാത്തിമ ജിഷാന, ഹംസ റിഷാൻ, മിനാസ് അഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.