രക്തസാക്ഷി അനുസ്മരണവും പൊതുയോഗവും
1516322
Friday, February 21, 2025 5:50 AM IST
മഞ്ചേരി: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്, ശരത്ലാല്, കൃപേഷ് രക്തസാക്ഷി അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു. മഞ്ചേരി സീതി ഹാജി സ്മാരക ബസ് ടെര്‍മിനലില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി .മുഹമ്മദ് ഷിമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുബൈര്‍ വീമ്പൂര് , ഹനീഫ മേച്ചേരി, മഹ്റൂഫ് പട്ടര്‍കുളം, ഷബീര്‍ കുരിക്കള്‍, ഇ.കെ. ഷൈജല്‍,
മുഫസ്സിര്‍ നെല്ലിക്കുത്ത്, അമല്‍, മുസമ്മില്‍, നസീബ് യാസീന്‍, ലബീബ്, നഅസീബ്, മുനവ്വര്‍, നിധീഷ്, സി.കെ. ഗോപാലന്, അലവികുട്ടി പുല്ലാര, ഷിബിന്‍, ബാലകൃഷ്ണന് പയ്യനാട്, ഉമേഷ് തുടങ്ങിവര്‍ സംസാരിച്ചു.