ശങ്കരപത്മം പുരസ്കാരം കെ.ആർ. ഭാസ്കരപിള്ള ഏറ്റുവാങ്ങി
1516643
Saturday, February 22, 2025 4:43 AM IST
മലപ്പുറം: എടവണ്ണപ്പാറ ഏറാന്പ്ര മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ശങ്കര പത്മം പുരസ്കാരം പാലേമാട് വിവേകാനന്ദ പഠന കേന്ദ്രം ചെയർമാൻ കെ.ആർ. ഭാസ്കരപിള്ളക്ക് സമ്മാനിച്ചു.
നടരാജ വിഗ്രഹവും പ്രശസ്തി പത്രവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലയിലെ ധാർമികവും ആധ്യാത്മികവുമായ മുന്നേറ്റത്തിന് കെ.ആർ. ഭാസ്കരപിള്ള നൽകിയ സമഗ്രമായ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്.
ചടങ്ങിൽ ഉത്സവാഘോഷ സമിതി ചെയർമാൻ പുതുക്കുടി അപ്പു, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം എം. കൃഷ്ണ പ്രഗീഷ്, ക്ഷേത്ര ഭാരവാഹികളായ പി. രാഘവൻ, കെ. നാരായണൻ, വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.