കർഷകരുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം: കത്തോലിക്ക കോണ്‍ഗ്രസ്
1516311
Friday, February 21, 2025 5:42 AM IST
അങ്ങാടിപ്പുറം: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും വെട്ടിക്കുറച്ച ന്യൂനപക്ഷ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും പരിയാപുരം യൂണിറ്റ് കത്തോലിക്ക കോൺഗ്രസ് നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേൽ അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ജോര്‍ജ് കളപ്പുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍,
മേഖലാ പ്രസിഡന്റ് വര്‍ഗീസ് കണ്ണാത്ത്, രൂപതാ നിര്‍വാഹക സമിതി അംഗം ബോബന് കൊക്കപ്പുഴ, മേഖലാ വൈസ് പ്രസിഡന്റ് ജോര്‍ജ് ചിറത്തലയാട്ട്, ഭാരവാഹികളായ റീന പുതുപ്പറമ്പില്‍, വര്‍ഗീസ് പുതുശ്ശേരി, ജോയ്സി വാലോലിക്കല്‍, ഷാജു അറക്കല്‍ നെല്ലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.