വീട്ടമ്മയുടെ വൈറലായ പരാതിക്ക് പരിഹാരവുമായി യുഡിഎഫ് നേതാക്കള്‍
1516308
Friday, February 21, 2025 5:42 AM IST
എടക്കര: യാത്രക്കാരിയായ വീട്ടമ്മയുടെ പൊതു വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശം വൈറലായതിന് പിന്നാലെ താല്‍ക്കാലിക പാലത്തിലെ അപകട സാധ്യതക്ക് പരിഹാരവുമായി യുഡിഎഫ് നേതാക്കള്‍. പുന്നപ്പുഴയുടെ മുപ്പിനി കടവിലെ പഴയ കോസ്വേ പൊളിച്ചുമാറ്റിയപ്പോള്‍ യാത്രക്കാര്‍ക്കായി ജനകീയ സമിതി നിര്‍മിച്ച താല്‍ക്കാലിക പാലത്തിലേക്കുള്ള വഴിയില്‍ അപകട സാധ്യത ചൂണ്ടിക്കാണിച്ചാണ് യാത്രക്കാരിയായ വീട്ടമ്മ പൊതു വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്.
ഇവരുടെ സന്ദേശം ശ്രദ്ധയില്‍പ്പെട്ട എടക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഇഖ്ബാല്‍ കാരക്കുന്നന് മറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ഈ വിവരം അറിയിച്ചു. തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ അറിയിക്കുകയും ചെയ്തു.
വി.എസ് ജോയി താല്‍ക്കാലിക റോഡിലുള്ള കോണ്‍ക്രീറ്റ് ബീം പൊളിച്ചുമാറ്റാന്‍ തടസം പറഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് കരാറുകാരുമായി സംസാരിച്ച് റോഡില്‍ തടസം നിന്ന ബീം പൊളിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ഷാഹുല്‍, ശരീഫ്, മന്‍സൂര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുലൈമാന്‍, റിയാസ് എടക്കര, വാര്‍ഡ് മെമ്പര്‍ എം.കെ ധനഞ്ജയന്, വിനോദ്, അജേഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.