ജില്ലാ നിയമസേവന അഥോറിറ്റിയുടെ ഇടപെടല്‍; ഭിന്നശേഷി ശൗചാലയത്തിന് ഭരണാനുമതി
1516310
Friday, February 21, 2025 5:42 AM IST
മഞ്ചേരി: സീതിഹാജി ബസ് സ്റ്റാൻഡില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയം നിര്‍മിക്കാന്‍ നിര്‍ബന്ധിതരായി മഞ്ചേരി നഗരസഭ. സാങ്കേതികാനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മേയ് മാസത്തോടെ പണി പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ സെക്രട്ടറിക്കുവേണ്ടി എന്‍ജിനിയര്‍ പി. സതീഷ്കുമാര്‍ ജില്ലാ നിയമസേവന അഥോറിറ്റി മുമ്പാകെ ബോധിപ്പിച്ചു.
ബസ് സ്റ്റാൻഡിലെ ശൗചാലയം ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കാണിച്ച് പാരാലീഗല്‍ വോളണ്ടിയറായ രവീന്ദ്രന് മംഗലശ്ശേരി 2024 ഏപ്രില്‍ നാലിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എന്‍ജിനിയറും സൂപ്രണ്ടും അഥോറിറ്റി മുന്‍പാകെ ഹാജരായി നിര്‍മാണ കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി മേയ് 26ന് വീണ്ടും ഹാജരാകണമെന്ന് അഥോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം നിര്‍ദേശം നല്കി.