സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച കെഎസ്ആർടിസി ബസ് പിടികൂടി
1515982
Thursday, February 20, 2025 5:05 AM IST
ചങ്ങരംകുളം: എടപ്പാളിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ -കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസാണ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവ ഡിപ്പോയിലെത്തി കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ പരിക്കേറ്റ കോലളന്പ് സ്വദേശി വാക്കാട്ടയിൽ കുഞ്ഞാലി (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരവസ്ഥയിലാണ്.
കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ എടപ്പാൾ കണ്ണഞ്ചിറ ഇറക്കത്തിൽ ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ഞാലി സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ഇടിച്ച് നിർത്താതെ പോയത്. സിവിൽ പോലീസ് ഓഫീസർ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അപകടം വരുത്തിയ ബസ് കണ്ടെത്തിയത്.