ആനത്താനം-മണലിയാംപാടം റോഡ് ഉദ്ഘാടനം
1516324
Friday, February 21, 2025 5:50 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൽകുണ്ട് ആനത്താനം-മണലിയാംപാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ടീച്ചർ നിർവഹിച്ചു. മലയോര കർഷകരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് റോഡിന്റെ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്.
ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാംകുണ്ട് വെള്ളച്ചാട്ട പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡു കൂടിയാണിത്. നിർമാണം പൂർത്തിയായതോടെ വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനം ലഭിക്കും.
തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഷീന ജിൽസ്, ടി.കെ ഉമ്മർ, ഷീബ പളളിക്കുത്ത് തുടങ്ങിയവരും പങ്കെടുത്തു.