സ്കൂള്‍ വാര്‍ഷികം: വിളംബര ജാഥ സംഘടിപ്പിച്ചു
1516319
Friday, February 21, 2025 5:50 AM IST
മലപ്പുറം: എംഎസ്പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.വാര്യന്‍ കുന്നത്ത് ടൗണ്‍ഹാളിന് സമീപത്തു നിന്ന് ആരംഭിച്ച ജാഥ സ്കൂള്‍ പരിസരത്ത് നൂറ് കണക്കിനാളുകളുടെ ഘോഷയാത്രയോടെ സമാപിച്ചു. എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ് എം. രതീഷ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് പി.എ. കുഞ്ഞുമോന്, പ്രധാന അധ്യാപിക ടി.ജി. അനിത, പിടിഎ പ്രസിഡന്റ് കെ. പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. പ്രിയങ്ക, സ്കൂള്‍ ലേസണ്‍ ഓഫീസര്‍ ബിജേഷ് മുണ്ടേരി, ഡെപ്യൂട്ടി എച്ച്എം കെ.യു. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി എന്‍.ഡി. ആശാലത തുടങ്ങിയവര്‍ വിളംബര ജാഥക്ക് നേതൃത്വം നല്കി.
22ന് സ്കൂളിന്റെ അന്‍പതാം വാര്‍ഷികം ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്യും, ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് , എംഎസ്പി കമാൻഡന്റ് എ.എസ്. രാജു, കെ.വി. സന്തോഷ് , എം.ഹേമലത, ടി. ഫറാഷ് , യു. അബ്ദുല്‍ കരീം , സിനിമാ താരം വിനോദ് കോവൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.