അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ്
1516286
Friday, February 21, 2025 5:09 AM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് 22 മുതൽ 25 വരെ നടക്കും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്നായി ആദ്യ നാല് സ്ഥാനങ്ങൾ നേടിയ 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലീഗ് - കം - നോക്കൗട്ട് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ.
ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാവും നടക്കുക. ലീഗ് റൗണ്ടിനുശേഷം നാല് ഗ്രൂപ്പുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസാന നാല് ടീമുകൾ തമ്മിൽ നോക്കൗട്ട് രീതിയിൽ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ഗ്രൂപ്പ് ഡിയിലാണ് കാലിക്കട്ട് സർവകലാശാല മത്സരിക്കുന്നത്.