പഠനോത്സവ പരിശീലനം സംഘടിപ്പിച്ചു
1516323
Friday, February 21, 2025 5:50 AM IST
കാളികാവ്: സമഗ്ര ശിക്ഷാ കേരള വണ്ടൂർ ബിആർസിയുടെ നേതൃത്വത്തിൽ സ്കൂളുകളിലെ എസ് ആർജി കൺവീനർമാർക്കും ബിആർസി അധ്യാപകർക്കും ഏകദിദിന പഠനോത്സവ ശില്പശാല സംഘടിപ്പിച്ചു.
പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചുവെന്ന് തിരിച്ചറിയാൻ രക്ഷകർത്താക്കൾക്കും സമൂഹത്തിനും അവസരം ലഭിക്കുക, വിദ്യാർഥികൾക്ക് തങ്ങളുടെ പഠന മികവിനെ അവതരിപ്പിക്കാൻ അവസരം ലഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്.
വണ്ടൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ഷൈജി ടി. മാത്യൂ പരിശീലനം ഉദ്ഘാടനം ചെയ്തു. വണ്ടൂർ എഇഒ കെ.വി. സൗമിനി, സി. മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.