മഞ്ചേരി മെഡിക്കല്‍ കോളജ്: മുസ്ലിം ലീഗ് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചു
1516320
Friday, February 21, 2025 5:50 AM IST
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിനെ സംരക്ഷിക്കുക, ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചു. മഞ്ചേരി പാണ്ടിക്കാട് റോഡിലെ സീതിഹാജി സ്മരാക ബസ് സ്റ്റാൻഡില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് മാര്‍ച്ച് സമാപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.എ. സലാം ലോംഗ് മാര്‍ച്ച് ക്യാപ്റ്റനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. അബ്ദുല്‍ ഹമീദ് എംഎല്‍എക്ക് ഹരിത പതാക കൈമാറി മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ സന്നിഹിതനായിരുന്നു. ജില്ലാ ഭാരവാഹികളായ അഷറഫ് കോക്കൂര്‍, ഇസ്മായില്‍ മൂത്തേടം,
എം.കെ. ബാവ, ഇബ്രാഹിം മുത്തൂര്‍, അന്‍വര്‍ മുള്ളമ്പാറ, എം.എ. ഖാദര്‍, ഉസ്മാന് താമരത്ത്, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. ഹാരിഫ്, കെ കുഞ്ഞാപ്പു ഹാജി, പി. എം. എ. സമീര്‍, വല്ലാഞ്ചിറ മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ കളക്ടറുടെ ബംഗ്ലാവ് പരിസരം മുതല്‍ സിവില്‍ സ്റ്റേഷന് വരെയുള്ള ലോംഗ് മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും അണിനിരന്നു.