പറവകൾക്കായി തണ്ണീർക്കുടമൊരുക്കി
1515986
Thursday, February 20, 2025 5:05 AM IST
നിലന്പൂർ: വേനൽ കടുത്ത സാഹചര്യത്തിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി നിലന്പൂർ എസ്വൈഎസ്. നിലന്പൂർ സോണ്‍ തല ഉദ്ഘാടനം പോലീസ് സ്റ്റേഷൻ വളപ്പിൽ എസ്ഐ ടി.പി. മുസ്തഫ നിർവഹിച്ചു. പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി എസ്വൈഎസ് നിലന്പൂർ സോണിൽ ആറായിരം തണ്ണീർക്കുടങ്ങളാണ് സ്ഥാപിക്കുക.
ചടങ്ങിൽ സോണ്‍ സാമൂഹികം സെക്രട്ടറി റഫീഖ് സഖാഫി പദ്ധതി വിശദീകരിച്ചു. സാന്ത്വനം സെക്രട്ടറി അബ്ദുൾ ജലീൽ, സർക്കിൾ സെക്രട്ടറി ഉവൈസ് സഖാഫി, സിവിൽ പോലീസ് ഓഫീസർമാരായ കെ. പ്രിൻസ്, അജീഷ്, നൗഫൽ എന്നിവർ പങ്കെടുത്തു.