ചാലിയാറിന്റെ ഓളപ്പരപ്പുകളില്‍ സഹപ്രവര്ത്തകന് യാത്രയയപ്പ് നൽകി
1516313
Friday, February 21, 2025 5:42 AM IST
മഞ്ചേരി: സര്‍വീസില്‍നിന്ന് വിരമിക്കുന്ന സഹപ്രവര്ത്തകന് നല്കിയ യാത്രയയപ്പ് വേറിട്ടതായി. പൂക്കൊളത്തൂര്‍ സിഎച്ച്എം എച്ച്എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരാണ് ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാമൂഹ്യ ശാസ്ത്ര അധ്യാപകന് എം. മെഹ്ബൂബിന് സ്പെഷല്‍ യാത്രയയപ്പ് നല്‍കിയത്.
അധ്യാപകരുടെ ഏറെ ദിവസങ്ങളുടെ ചര്‍ച്ചക്കൊടുവിലാണ് വ്യത്യസ്തമായ യാത്രയയപ്പ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഓളപ്പരപ്പുകളെ തലോടിക്കൊണ്ട് ജീവിതത്തില്‍ എന്നും ഓര്‍മിക്കാവുന്ന തരത്തിലുള്ളതായിരുന്നു യാത്രയയപ്പ് ചടങ്ങ്. ഇതിനായി ചാലിയാറില്‍ പ്രത്യേകം തയാറാക്കിയ ഹൗസ് ബോട്ട് ഒറുക്കിയിരുന്നു. അഞ്ച് മണിക്കൂറിലേറെ സമയം ഹൗസ് ബോട്ടില്‍ ചെലവഴിച്ച സഹപ്രവര്‍ത്തകര്‍ക്ക് അനുഭവം തീര്‍ത്തും നവ്യമായിരുന്നു.
കഥകള്‍ പറഞ്ഞും പാട്ടുപാടിയും, ഔദ്യോഗിക ജീവിതത്തിലും അല്ലാതെയും ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചും യാത്രയയപ്പ് ജീവിതത്തിലെ അവിസ്മരണീയ ധന്യമുഹൂര്ത്തമാക്കാന് അവര്‍ക്കായി. മുന്‍ എച്ച്എം കെ.സി. അബ്ദുറഹിമാന്, മുന്‍ പ്രന്‍സിപ്പൽ എ.എം. സനാവുള്ള,
അബ്ദുറഹിമാന്, ഹയര്‍ സെക്കൻഡറി വിഭാഗം പ്രന്‍സിപ്പൽ മൂസക്കുട്ടി, അധ്യാപകരായ സക്കീര്‍, മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സോഷ്യല്‍ സയന്‍സ് സബ്ജക്ട് കണ്‍വീനര്‍ പി.പി. ഇബ്രാഹീം, സുഹറ, കെ. ലൈല, ഫൈസല്‍, ഉമ്മര്‍, നജ്മ, നൗഫല്‍, സമീറ, മുനീര്‍, ഷറഫുദ്ധീന്‍, ഡാരിയല്‍ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.