അൻസാദിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകി
1516647
Saturday, February 22, 2025 4:43 AM IST
കാളികാവ്: അകാലത്തിൽ മരിച്ച സാമൂഹ്യപ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന കൂളിപ്പറന്പൻ അൻസാദിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽ കൈമാറ്റം എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. മുൻ എംപി രാഹുൽഗാന്ധിയുടെ "കൈത്താങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചത്.
കാളികാവ് മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാളികാവ് പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും വീട് നിർമാണത്തിൽ പങ്കാളികളായി. ചടങ്ങിൽ ഐ. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു, വൈസ് പ്രസിഡന്റ് എ.പി. നസീമാബീഗം, പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ, ജോജി കെ. അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുബൈദ, രമാരാജൻ, എൻ. മൂസ, വി. ഇന്പിച്ചി ബീവി, ശറഫുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.