"കോഴി വളര്‍ത്തല്‍ മേഖലയെ കൃഷിവകുപ്പിന് കീഴില്‍ കൊണ്ടുവരണം'
1516309
Friday, February 21, 2025 5:42 AM IST
മലപ്പുറം: കോഴി വളര്‍ത്തല്‍ മേഖലയില്‍ നിലവിലുള്ള അശാസ്ത്രീയവും അന്യായവുമായ നിയമങ്ങളും ചട്ടങ്ങളും വലിയ തിരിച്ചടിയായതായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന കോഴി കര്‍ഷക മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന അതേ നികുതി തന്നെ കോഴി ഫാമുകള്‍ക്കും ഈടാക്കുന്നത് ഒഴിവാക്കണം.അനാവശ്യ റെയ്ഡുകളും അന്വേഷണങ്ങളും നടത്തി മേഖലയെ സംരക്ഷിക്കുന്നതിന് പകരം അടച്ച് പൂട്ടലിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മിനിമം കൂലി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വാഗതസംഘം ചെയര്മാന് ഹുസൈന് വടക്കന്‍ അധ്യക്ഷത വഹിച്ചു.