പുലാമന്തോളില്‍ കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്നു
1507726
Thursday, January 23, 2025 5:30 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഗ്രാമസഭായോഗം ഗ്രാമപഞ്ചായത്ത് ആര്‍പി സ്മാരക ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് പനങ്ങാട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. വിവിധ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഗ്രാമസഭായോഗത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. മുഹമ്മദ് മുസ്തഫ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗം എന്‍.പി. റാബിയ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ഗവണ്മെന്റ് വളപുരം യുപി സ്കൂള്‍ പ്രധാനാധ്യാപകന് മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.