സണ്‍ഡേ സ്കൂള്‍ അധ്യാപക സംഗമം
1507720
Thursday, January 23, 2025 5:30 AM IST
ചുങ്കത്തറ: മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ അധ്യാപക സംഗമം ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടന്നു. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്കൂള്‍ നിലമ്പൂര്‍ മേഖല പ്രസിഡന്റ് ഫാ. ലിജോ കെ. ജോസ് അധ്യക്ഷത വഹിച്ചു. ഫാ. നോബിന് ഫിലിപ്പ് ക്ലാസ് നയിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, സണ്‍ഡേ സ്കൂള്‍ നിലമ്പൂര്‍ മേഖല സെക്രട്ടറി റെജി മാത്യു, വി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഫാ. വര്‍ഗീസ് തോമസ്, കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍ വര്‍ഗീസ്, സെക്രട്ടറി രാജു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.