പണിമുടക്ക് പൂര്‍ണമെന്ന് സെറ്റോ
1507717
Thursday, January 23, 2025 5:30 AM IST
മലപ്പുറം: ആറ് ഗഡു ക്ഷാമബത്തയും പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കിയ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (സെറ്റോ) ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.പണിമുടക്ക് പരാജയപ്പെടുത്തുന്നതിന് എന്‍ജിഒ യൂണിയന് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ ആഹ്വാനം ജീവനക്കാര്‍ തള്ളിയതായും സമരം പൂര്‍ണ വിജമായിരുന്നുവെന്നും സെറ്റോ ഭാരവാഹികള്‍ അറിയിച്ചു.
പണിമുടക്കിയ അധ്യാപകരും ജീവനക്കാരും ടൗണിലും സിവില്‍ സ്റ്റേഷനിലും പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം സെറ്റോ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് സി. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കണ്‍വീനര്‍ കെ.വി. മനോജ് കുമാര്‍, ട്രഷറര്‍ കെ.പി. പ്രശാന്ത്, കേരള ഗസറ്റഡ് ഓഫീസര്‍ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ്, എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫര്‍, കെജിഒയു സംസ്ഥാന സെക്രട്ടറി ഡോ. ബാബു വര്‍ഗീസ്,
പിഎസ്സിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാജിത്, എച്ച്എസ്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. ഡാനിഷ്, എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് ഇഫ്തിക്കറുദ്ദീന്‍, എന്‍ജിഒ അസോസിയേഷന് ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, ട്രഷറര്‍ ഷബീറലി മുക്കട്ട, എച്ച്എസ്എസ്ടിഎ സംസ്ഥാന സെക്രട്ടറി കെ.ടി. ഉമ്മര്‍, കെ. സനോജ്, എഎച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി വി.കെ. രഞ്ജിത്, യു.ടി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് എ.കെ. അഷ്റഫ്, ഹബീബ് തോണിക്കടവന്‍, വി.എസ്. പ്രമോദ്, ഗോവിന്ദന് നമ്പൂതിരി, കെ.കെ. സുധീഷ്, വി.കെ. ഹരിഹരന്, കൃഷ്ണപ്രസാദ്, സലീഖ് മോങ്ങം തുടങ്ങിയവര്‍ നേതൃത്വം നല്കി.