സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1497209
Tuesday, January 21, 2025 10:22 PM IST
താനൂര്‍: കോഴിക്കോട്ട് വച്ചുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
താനൂര്‍ കളരിപ്പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ഞാറംകണ്ടി ബാബു എന്ന സബിദാനന്ദന്റെ ഭാര്യ കോറങ്ങോട്ട് ഷീജ (53)യാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ട് വച്ച് ഭര്‍ത്താവിനൊടൊപ്പം സ്കൂട്ടറില്‍ താനൂരിലേക്ക് പോകുമ്പോള്‍ അപകടമുണ്ടായത്. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍. മക്കള്‍: നിമിത, നിലീന. മരുമക്കള്‍: സനീഷ്, ചിഞ്ചുരാജ്.