കഞ്ചാവ് കടത്ത്; പ്രതിക്ക് രണ്ടു വര്‍ഷം തടവ്
1497341
Wednesday, January 22, 2025 6:07 AM IST
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ പ്രതിക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി രണ്ടുവര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി പെരുമ്പടപ്പ് പാലപ്പെട്ടി കാക്കനാത്ത് ശിഹാബുദീനെ(43)യാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യനും സംഘവും 2018 സെപ്റ്റംബര്‍ ഏഴിനാണ് വാഹനം സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ആറു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.