സഹോദയ പ്രതിഭാ നിര്‍ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
1507718
Thursday, January 23, 2025 5:30 AM IST
പെരിന്തല്‍മണ്ണ: സിബിഎസ്ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജ്യൺ സംഘടിപ്പിച്ച പ്രതിഭാ നിര്‍ണയ പരീക്ഷ (എംസാറ്റ്) ഫലം പ്രഖ്യാപിച്ചു 13600 വിദ്യാര്‍ഥികള്‍ പ്രാഥമിക സ്കൂള്‍ തല പരീക്ഷയെഴുതിയതില്‍ ഉന്നത വിജയം കൈവരിച്ച 2160 വിദ്യാര്‍ഥികളാണ് ജില്ലാതല പരീക്ഷയെ അഭിമുഖീകരിച്ചത്.
ഒന്നും രണ്ടും മൂന്നും റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാര്‍ഡുകളും പ്രശംസാപത്രവും നല്‍കും. പെരിന്തല്‍മണ്ണ സില്‍വര്‍ മൗണ്ട് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന സഹോദയ എംസാറ്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് എം. അബ്ദുള്‍ നാസറാണ് ഫല പ്രഖ്യാപനം നടത്തിയത്. പരീക്ഷാ കണ്ട്രോളര് സി.കെ. ഹൗസത്ത്, സഹോദയ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ എന്നിവര്‍ റാങ്ക് ജേതാക്കളെയും പ്രഖ്യാപിച്ചു. എല്‍കെജി മുതല്‍ 12-ാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്കായാണ് പരീക്ഷ സംഘടിപ്പിച്ചത്.
ഒന്നാം റാങ്ക് ജേതാക്കള്‍: എല്‍കെജി: ഫാത്തിമ ഹന (സെന്റ് ജോസഫ് പുത്തനങ്ങാടി,) ഹവ്വ ബെന്‍സ (ജെംസ് കൂരിയാട്), മുഹമ്മദ് നസ്മില് (സഫപൂക്കാട്ടിരി), ഷെന്‍സ മറിയം (പീസ് കോട്ടക്കല്‍)അജ്ലാന് മുഹമ്മദ് (ജെംസ് കൂരിയാട്), അയ്ഹാന്‍ ആഷിബ് ( ജെംസ് കൂരിയാട്).
യുകെജി: നെയ്ല സിയ (ഗുഡ്വില് പൂക്കോട്ടുംപാടം), അഹമ്മദ് ഷാ (ജെംസ് കൂരിയാട്) അയാഷ് പാനാട്ട് (മഅദിന്‍ മലപ്പുറം), ആയിഷ അസ്മിന് (പീസ് കോട്ടക്കല്‍) ഹൈസിന് (സഫ പൂക്കാട്ടിരി).
ഒന്നാം ക്ലാസ്: ഇനയ മറിയം (ബെഞ്ച്മാര്‍ക്സ് മഞ്ചേരി), രണ്ടാം ക്ലാസ്: മുഹമ്മദ് ഷാമിന് (മഅദിന്‍ മലപ്പുറം), മൂന്നാം ക്ലാസ്: ജന്നത്ത് ഫതഹ് ( ബെഞ്ച്മാര്‍ക് തിരൂര്‍) സക്കി ഇമാം മുനീര്‍ (സില്‍വര്‍മൗണ്ട് പെരിന്തല്‍മണ്ണ), നാലാം ക്ലാസ്: തന്മയ മഹേഷ് (സേക്രഡ് ഹാര്‍ട്ട് കോട്ടക്കല്‍), അഞ്ചാം ക്ലാസ്: കെ.എ. നാജിദ് (ദാറുല്‍ ഫലാഹ് പൂപ്പലം), ആറാം ക്ലാസ്: കൃഷ്ണപ്രിയ സുനില്‍ (ഓറ ഗ്ലോബല്‍ പെരിന്തല്‍മണ്ണ),
ഏഴാം ക്ലാസ്: നികേത് രാജേഷ് (ഭാരതീയ വിദ്യാഭവന് തിരുനാവായ), ഗൗതം മേനോന് (എംഇഎസ് കാമ്പസ് കുറ്റിപ്പുറം), എട്ടാം ക്ലാസ്: സിയ ഫാത്തിമ (ദാറുല്‍ ഫലാഹ് പൂപ്പലം), ഒമ്പതാം ക്ലാസ്: ലക്ഷ്മി മനോജ് (സൈനിക് നടുവത്ത്), 10-ാം ക്ലാസ്: ആര്. കാര്‍ത്തിക (എംഇഎസ് കാമ്പസ് കുറ്റിപ്പുറം), 11-ാം ക്ലാസ്: ഹയ സലീം (സില്‍വര്‍ മൗണ്ട് പെരിന്തല്‍മണ്ണ), 12-ാം ക്ലാസ്: എം. നന്ദന ശ്രീധരന് (ബെഞ്ച്മാര്‍ക് തിരൂര്‍).
അവാര്‍ഡ് ജേതാക്കളെയും സ്കൂളുകളെയും അനുമോദിക്കുന്നതിനായി ഫെബ്രുവരി ഒന്നിന് രാവിലെ 10ന് കോട്ടക്കല്‍ പീസ് പബ്ലിക് സ്കൂളില്‍ എംസാറ്റ് അവാര്‍ഡ് ഡേ സംഘടിപ്പിക്കും.