പുഴക്കാട്ടിരിയില്‍ വികസന സെമിനാര്‍ നടത്തി
1507723
Thursday, January 23, 2025 5:30 AM IST
പുഴക്കാട്ടിരി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കദീജ ബീവി, ജില്ലാ പഞ്ചായത്ത് അംഗം പി. ഷഹര്ബാന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി. സാദിഖലി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റഫീഖ് ചെറെകുന്നന്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ സതീഷ്, മെന്പര്‍മാരായ ബാബു പട്ടുകുത്ത്, പ്രിയദര്‍ശിനി, മൊയ്തു കരുവാടി, സൈനബ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.സജീര്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മെന്പര്‍മാരായ ആവത്ത്കാട്ടില്‍ സുഹ്റ, എം.പി. സുരേഷ് ബാബു, സുബൈദ പൂളക്കല്‍, കെ. ജാസ്മിന, സി. നജ്മുന്നീസ, അനില്‍ ചുങ്കപ്പള്ളി, സി. ഷഫ്ന, അസീസ് ചക്കച്ചന്‍, സി.ടി. ഫാത്തിമ സുഹറ തുടങ്ങിയവര്‍ സംബന്ധിച്ചു.