"ചിരിയിടം’ കുടുംബാംഗങ്ങള്‍ക്കായി പരിശീലനം
1497349
Wednesday, January 22, 2025 6:10 AM IST
മൂത്തേടം: കുടുംബശ്രീ ജില്ലാ മിഷന് മൂത്തേടം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഹാപ്പി കേരളം ഹാപ്പിനസ് സെന്ററിന്റെ ഭാഗമായി സിഡിഎസില്‍ ചിരിയിടം കുടുംബ അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനീഷ് കാറ്റാടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെലീന റഷീദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കൊരമ്പയില്‍ സുബൈദ,
അസിസ്റ്റന്റ് സെക്രട്ടറി വിജയകല എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സിഡിഎസ് റിസോഴ്സ് അംഗങ്ങള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ചിരിയിടത്തിന്റെ ഭാഗമായി ചോളമുണ്ട ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടത്തിയ ചിത്രരചന മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനവും നിർവഹിച്ചു.