കലാകാരന്മാരെ ആദരിച്ചു
1497344
Wednesday, January 22, 2025 6:07 AM IST
എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രദേശത്തെ കലാകാരന്മാരെ ആദരിച്ചു. "പൂമരച്ചോട്ടില്‍’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.കെ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കലാകാരന്മാരായ ജോസ് വല്യാനയില് (ബ്യൂഗിള്‍), അഭിലാഷ് പാലേമാട് (നാടന്‍പാട്ട്), ശാന്ത കുന്നുമ്മല്‍പൊട്ടി(പ്രച്ഛന്ന വേഷം), ജോര്‍ജ് പാണാട്ടില്‍ (വയലിന്), രഹന കാരക്കോട് (മാപ്പിളപ്പാട്ട്), കെ. മുഹമ്മദലി, പി.കെ.അസ്കര്‍ (ഗായകര്‍), എം.രമേഷ് കുമാര്‍ (മിമിക്രി) എന്നിവരെയാണ് ആദരിച്ചത്.
പരിപാടിയോടനുബന്ധിച്ച് കുന്നുമ്മല്‍പൊട്ടി വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അവതരിപ്പിച്ച തിരുവാതിര, ഒപ്പന എന്നിവയും അരങ്ങേറി. പ്രിന്‍സിപ്പല്‍ എം. സുജ വാര്‍ഷിക പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെന്പര് ഷൈലജ, ഡോ. ശ്യാംശേഖര്‍, ബിനുപോള്‍, കെ.പി. മുസഫര്‍, അജുകുമാര്‍, എം.എം. നജീബ് എന്നിവര്‍ പ്രസംഗിച്ചു.