നിലമ്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു
1497348
Wednesday, January 22, 2025 6:10 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു. നിലവിലെ റെയില്‍വേ ട്രാക്ക് ഇരുമ്പ് ബീമിലേക്ക് മാറ്റുന്ന ഗര്‍ഡര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഇരുമ്പ് ബീം സ്ഥാപിച്ചതോടെ അടിപ്പാത നിര്‍മാണത്തിന്റെ പ്രധാന ഘട്ടമാണ് പൂര്‍ത്തിയായത്. പ്രവൃത്തി ആറ് മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
പ്രവൃത്തി പൂര്‍ത്തിയായ ഉടനെ പുലര്‍ച്ചെ 5.30 നുള്ള നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍, കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് തുടങ്ങിയവ ഇരുമ്പ് ബീം ട്രാക്കിലൂടെ സര്‍വീസ് നടത്തി. യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥരും ജോലിക്കാരും വിശ്രമമില്ലാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് ഗര്‍ഡര്‍ പിടിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
ബാക്കിയുള്ള ഭാഗത്തെ മണ്ണെടുപ്പ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ അടിപ്പാത നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കും.