കല്ലെറിഞ്ഞ് ഹോട്ടലിന്റെ ചില്ല് തകര്‍ത്തു
1497351
Wednesday, January 22, 2025 6:10 AM IST
മഞ്ചേരി: മുള്ളമ്പാറയില്‍ കല്ലെറിഞ്ഞ് ഹോട്ടലിന്റെ ചില്ല് തകര്‍ത്തു. മുള്ളമ്പാറ അങ്ങാടിയിലെ പി.പി. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ "ഹംദ’യുടെ ഗ്ലാസുകളാണ് രണ്ട് പേര് കല്ലെറിഞ്ഞ് തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹാരിസ് മഞ്ചേരി പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി സബ് ഇന്‍സ്പെക്ടറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയ സംഘമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി.എം. നാസര്‍ പറഞ്ഞു.