മങ്കടയിലെ 29 റോഡുകള്‍ നവീകരിക്കാന്‍ 4.35 കോടി
1497347
Wednesday, January 22, 2025 6:07 AM IST
മങ്കട: മങ്കട മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിന് 4.35 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്തിലെ വിലങ്ങപ്പുറം പട്ടിയില്പ്പറമ്പ് കൊഴിഞ്ഞില്‍ റോഡ്, പുതുക്കൊള്ളി മുയലന്മുക്ക് റോഡ്, കൊളപ്പറമ്പ് വെണ്ണക്കോട് റോഡ്, ഹൈദ്രുപ്പടി കണ്ണനേഴി റോഡ്,
പടിഞ്ഞാറ്റുമുറിപനമ്പറ്റ കടവ് റോഡ് (15 ലക്ഷം വീതം). മങ്കട പഞ്ചായത്തിലെ കരുവാതൊടി തുണിയാല ചോല റോഡ്, പൂഴിക്കുന്ന് പള്ളിപ്പടി വാഴംപറമ്പ് റോഡ്, പുത്തന്‍വീട് പെരിന്താറ്റിരി റോഡ്, ചേരിയം നോര്ത്ത്ചേരിയം റോഡ് (15 ലക്ഷം വീതം). കുറുവ പഞ്ചായത്തിലെ കാഞ്ഞിരോള്പ്പടി മുതുവാലിപറമ്പ് റോഡ്,
അരിക്കത്ത്കുളമ്പ് പഴംകുളം റോഡ്, പൂക്കോട് നാഗേരി റോഡ്, നാറാണത്ത് ചുള്ളിക്കോട് റോഡ് (15 ലക്ഷം വീതം) മക്കരപ്പറമ്പ് പഞ്ചായത്തിലെ കളരിപ്പടി മാരത്ത്കുളമ്പ് റോഡ്, പാറക്കല്‍പടി പടിഞ്ഞാറെ കുന്നത്ത് ശ്മശാനം റോഡ്, കട്ടകമ്പനി പേഴുംപറമ്പ് റോഡ്, പടിക്കല്പറമ്പ് മലോട്ടില്‍ റോഡ് (15 ലക്ഷം വീതം).
പുഴക്കാട്ടിരി പഞ്ചായത്തിലെ മണ്ണുംകുളം വാരിക്കത്തടം ഗേറ്റ്പടി റോഡ്, രാമപുരം സ്കൂള്‍പടി തെക്കേപുറം നാലാംപാടം റോഡ്, അമ്പലപ്പടി പടവെട്ട പള്ളിയാലില്‍ റോഡ്, പനങ്ങാങ്ങര 38 മേക്കുളമ്പ് മേലേടത്ത് വയറക്കാട് റോഡ് (15 ലക്ഷം വീതം). അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ പൂപ്പലം റോഡ്, വഴിപ്പാറ ചീനിക്കല്‍ ചോലറോഡ്, മേലെ അരിപ്രതാഴെ അരിപ്ര റോഡ്, തിരൂര്‍ക്കാട് തോണിക്കര മുക്കില്‍പീടിക റോഡ് (15 ലക്ഷം വീതം).
മൂര്‍ക്കനാട് പഞ്ചായത്തിലെ ചേറ്റൂപാറ കളപ്പാട് മജ്ലിസ് റോഡ്, കുറുപ്പത്താല്‍ കാരാട്ടുപറമ്പ് റോഡ്, കൊളത്തൂര്‍ സ്റ്റേഷന്‍പടി പന്നിക്കോട് റോഡ്, പീത്തിനിപ്പാറ തോറ റോഡ് (15 ലക്ഷം വീതം). എന്നിങ്ങനെയാണ് ഭരണാനുമതി ലഭ്യമായത്. തുടര്‍നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.