വണ്ടൂരില്‍ കുടുംബശ്രീ കേക്ക് ഫെസ്റ്റ് നടത്തി
1487813
Tuesday, December 17, 2024 6:04 AM IST
വണ്ടൂര്‍: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി വണ്ടൂരില്‍ കുടുംബശ്രീ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു.
ബര്‍ത്ത് ഡേ കേക്കുകളും ക്രിയേറ്റീവ് കേക്കുകളും രുചിക്കുന്നതിനും വാങ്ങിക്കുന്നതിനും വണ്ടൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന കേക്ക് മേളയില്‍ അവസരമുണ്ടായിരുന്നു. എ.പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടുപേരടങ്ങുന്ന 19 ടീമുകള്‍ നിര്‍മിച്ച കേക്കുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
20 രൂപ മുതല്‍
900 രൂപ വരെയുള്ള കേക്കുകള്‍ ഞൊടിയിടയിലാണ് വിറ്റുപോയത്. വണ്ടൂര്‍ കുടുംബശ്രീക്ക് കീഴിലെ വിവിധ സംരംഭങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാടന്‍ സിദ്ദീഖ്, ഷൈജല്‍ എടപ്പറ്റ, മംഗലശേരി സിയാദ്, ടി.കെ. നിഷ, പി.കൃഷ്ണജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.