കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1487816
Tuesday, December 17, 2024 6:04 AM IST
മങ്കട: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മങ്കട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മക്കരപ്പറമ്പ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.ആര്. രോഹില്‍നാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.രാജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലം
യുഡിഎഫ് ചെയര്മാന് എം. മൊയ്തു, സി. റഷീദ്, പി. മഹേഷ് കുമാര്‍, നാസര്‍ പടിഞ്ഞാറ്റുംമുറി, എന്‍. ഷഫീഖ്, ശിവദാസ് പിലാപറമ്പില്‍, കെ. മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.