ഉത്സവത്തിനിടയിലും ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് പ്രവേശനത്തിനായുള്ള പോരാട്ടം
1487557
Monday, December 16, 2024 6:12 AM IST
കരുവാരകുണ്ട്: ഉത്സവ ആഘോഷവേളയിലും ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് പ്രവേശനത്തിനായുള്ള പോരാട്ടം നടത്തി ഗ്രീന്‍ഫീല്‍ഡ് ഹൈവേ പ്രവേശന കൂട്ടായ്മ.
കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിന് ഗഡ്കരിക്ക് നിവേദനം നല്‍കുന്നതിനായി ആവിഷ്കരിച്ച ജനകീയ ഒപ്പ്ശേഖരണമാണ് തുവൂര്‍ അയ്യപ്പക്ഷേത്ര ഉത്സവ ആഘോഷ വേദിയിലും തുടര്‍ന്നത്.
തുവൂരിന്റെ വികസന പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകാന്‍ നിലമ്പൂർ - ഷൊര്‍ണൂര്‍ റെയില്‍പാതയുടെയും അത് വഴി ഭാവിയില്‍ സാധ്യമാകാന്‍ പോകുന്ന നിലമ്പൂര്‍ - നഞ്ചന്‍കോട് പാതയ്ക്ക് കുതിപ്പേകാനും തുവൂരില്‍ നിന്ന് നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള കണക്ഷന് റോഡ് അനിവാര്യമാണ്.
തുവൂരിന് മാത്രമല്ല പരിസര പഞ്ചായത്തുകളിലേതുള്പ്പെടെയുള്ള വികസന മുന്നേറ്റത്തിന് ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് നേരിട്ടുള്ള പ്രവേശനം വഴിയൊരുക്കുമെന്നും കൂട്ടായ്മ അവകാശപ്പെടുന്നു.
അഞ്ചര കിലോമീറ്റര്‍ ദൂരമാണ് ഗ്രീന്ഫീല്ഡ്്ഹൈവേ തുവൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുക. എന്നാല്‍ തുവൂരുകാര്ക്ക് ഹൈവേയില്‍ പ്രവേശിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള കരുവാരകുണ്ട് ഇരിങ്ങാട്ടിരിയേയോ കൊടശേരിയേയോ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടാവുക. ഇതോടെ വന്പന് പ്രതീ
ക്ഷകള്‍ നല്‍കിയെത്തുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ യാതൊരു പ്രയോജനവും തുവൂരിനോ പരിസര പഞ്ചായത്തുകള്‍ക്കോ തുവൂര്‍ റെയില്‍വേ സ്റ്റേഷനോ ഉണ്ടാകാത്ത സ്ഥിതിയാണ്. ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും രാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനങ്ങളാണ് പ്രവേശനത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിന് പുറമെയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കൂട്ടായ്മയും
സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഉപരിതല വകുപ്പ് മന്ത്രി നിധിന് ഗഡ്കരിയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള അപേക്ഷ എത്തിക്കഴിഞ്ഞു.
ആവശ്യം ശക്തിപ്പെടുത്താനാണ്ജനകീയ ഒപ്പ്ശേഖരണവും നടത്തുന്നത്.