കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനങ്ങളുടെ രൂപതതല ഉദ്ഘാടനം നടത്തി
1487812
Tuesday, December 17, 2024 6:04 AM IST
മാലാപറമ്പ്: താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ രൂപതാ തല ഉദ്ഘാടനം മാലാപറമ്പ് സെന്റ് ജോസഫ്സ് പാരീഷ് ഹാളില്‍ നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 100 യൂണിറ്റുകളുടെ യൂണിറ്റ് സമ്മേളനങ്ങള്‍ വരുന്ന രണ്ടുമാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പൊതുസമ്മേളനം, സമുദായം നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസുകള്‍, ചര്‍ച്ചകള്‍, സംഘടനാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള ഭാവിപരിപാടികളുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മുകളേപറമ്പില്‍ ആമുഖ സന്ദേശം നല്കി. യൂണിറ്റ് പ്രസിഡന്റ് കെ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. രൂപത ഭാരവാഹികളായ ഷാജി കണ്ടത്തില്‍, സജി കരോട്ട്, സാബു വടക്കേപ്പടവില്‍, ഷാന്റോ തകിടിയേല്‍, മേഖലാ ഭാരവാഹികളായ വര്‍ഗീസ് ലോന കണ്ണാത്ത്, ഷാജു, യൂണിറ്റ് സെക്രട്ടറി സേവിയര്‍ കുരിശുമ്മൂട്ടില്‍, ട്രഷറര്‍ ജിമ്മച്ചന്‍ പാറടയില്‍, ജോമോന് വേടംപറമ്പില്‍, ജിന്‍സി കുരിശുമ്മൂട്ടില്‍, ബെന്നി കരിയമ്പള്ളി, ബിന്ദു ഇലവുങ്ങല്, ലിന്റോ ചക്കുങ്കല്‍, റോസിലി പാറടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.